യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം അപേക്ഷ നല്‍കും

യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം അപേക്ഷ നല്‍കും

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്ന് എഡിഷനുകള്‍ വിജയകരമായി നടത്തിയ പശ്ചാത്തലത്തില്‍ യുനെസ്കോ വേള്‍ഡ് ബുക്ക് ക്യാപിറ്റല്‍ തെരഞ്ഞെടുപ്പിന് തിരുവനന്തപുരം അപേക്ഷ നല്‍കും. തലസ്ഥാനനഗരത്തിന്റെ സവിശേഷമായ പ്രത്യേകതകള്‍ സംബന്ധിച്ച വിശദമായ ഡോക്യൂമെന്റ്സ് തയ്യാറാക്കി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച് അപേക്ഷ യുനെസ്കോ-യ്ക്ക് സമര്‍പ്പിക്കുന്നത്. കിലയും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജും സംയുക്തമായാണ് ഡോക്യൂമെന്റ്സ് തയ്യാറാക്കുന്നത്. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷന്റെ […]

Read More