വടക്കഞ്ചേരി ബസ് അപകടം; വിശദ റിപ്പോർട്ട് ഇന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഗതാഗത മന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഗതാഗതമന്ത്രിയ്ക്ക് കൈമാറും. ഇന്നലെ വൈകിട്ടാണ് പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർടിഓ വിശദമായ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് നൽകിയത്. അപകട കാരണം, സാഹചര്യം, നിയമലംഘനം എന്നിവ വിശകലനം ചെയ്തുകൊണ്ട് 18 പേജുള്ള റിപ്പോർട്ട് നൽകിയിരിക്കുന്നത്. അപകടത്തിന്റെ ഡിജിറ്റൽ പുനരാവിഷ്കരണവും റിപ്പോർട്ടിന് ഒപ്പം ചേർത്തിട്ടുണ്ട്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. കെഎസ്ആർടിസി ബസ് അമിതവേഗത്തിലായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. […]
Read More
