‘ഈ വിദ്യാർത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ’; ഭിന്നശേഷിക്കാരിയായ കുട്ടിയെ മാതാവിന്റെ മുന്നിൽവച്ച് അപമാനിച്ച് അധ്യാപകൻ
പാലക്കാട് വിക്ടോറിയ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയെ അധ്യാപകൻ മാതാവിന്റെ മുന്നിൽവച്ച് അപമാനിച്ചതായി പരാതി. കൊമേഴ്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ എം ബിനു കുര്യനെതിരെയാണ് പരാതി. വിദ്യാർത്ഥികൾ അധ്യാപകനെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് പ്രതിഷേധിച്ചു. ‘ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിക്ക് സ്‌ക്രൈബിനെ ആവശ്യപ്പെടാൻ അവകാശമുണ്ട്. ഈ ആവശ്യവുമായി കുട്ടിയുടെ അമ്മ കോളജിലെത്തിയ സമയത്ത് ഈ വിദ്യാർത്ഥി പരീക്ഷ എഴുതിയിട്ടെന്തിനാ എന്നുൾപ്പെടെ അധ്യാപകൻ ചോദിക്കുന്ന നിലയുണ്ടായി. അപമാനം കേട്ട് വിഷമത്തോടെ ഈ സംഭവം അമ്മ ഞങ്ങളോട് വിവരിച്ചു. നിയമം പഠിപ്പിക്കുന്ന അധ്യാപകനാണ് […]
Read More
