അറ്റകുറ്റപ്പണി; മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു; ബദൽ സംവിധാനങ്ങൾ ഒരുക്കി അധികൃതർ
അറ്റകുറ്റപ്പണികൾക്കായി ഇടുക്കി മൂലമറ്റം ജലവൈദ്യുതി നിലയം അടച്ചു. ഇന്നുമുതൽ ഒരു മാസത്തേക്കാണ് അടച്ചത്. ജലവിതരണത്തിന് ബദൽ സംവിധാനങ്ങൾ ഒരുക്കി. ഇന്നലെ നടന്ന മന്ത്രിതല യോഗത്തിനാണ് അടക്കാൻ തീരുമാനമായത്. പുലർച്ചെ നാല് മണിയോടെയാണ് വൈദ്യുതി നിലയം അടച്ചത്. ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി തുടങ്ങി. വൈദ്യുതി വിതരണത്തിന് പ്രതിസന്ധി ഉണ്ടാകില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറയാൻ തുടങ്ങുന്നതോടുകൂടി നാലു ജില്ലകളിലെ നൂറിലേറെ ജലവിതരണ പദ്ധതികൾ അവതാളത്തിൽ ആകുമോ എന്ന ആശങ്കയുണ്ടായിരുന്നു. നവംബർ 11 മുതൽ ഡിസംബർ 10 […]
Read More
