എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി

എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി

പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ റഹ്‌മാന്‍ വിവാഹിതയായി. റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. വിവാഹം കഴിഞ്ഞ വിവരം ഖദീജയും എ ആര്‍ റഹ്‌മാനും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഖദീജയുടെ സഹോദരനും ഗായകനുമായ എ ആര്‍ അമീനും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘ദൈവം ഈ ദമ്പതികളെ അനുഗ്രഹിക്കട്ടെ’ എന്ന കുറിപ്പോടെയാണ് റഹ്‌മാന്‍ വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഓഡിയോ എഞ്ചിനീയറും ബിസിനസുകാരനുമാണ് റിയാസദ്ദീന്‍. ഗായിക കൂടിയായ […]

Read More
 വിവാഹത്തിന് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി

വിവാഹത്തിന് വരൻ എത്താൻ വൈകി; മറ്റൊരു വ്യക്തിയെ വിവാഹം കഴിച്ച് പെൺകുട്ടി

വൈകീട്ട് നാല് മണിക്ക് നടത്താനിരുന്ന വിവാഹത്തിന് വരൻ എത്തിയത് രാത്രി എട്ട് മണിക്ക്.ഇതിൽ പ്രതിഷേധിച്ച് ബന്ധുവായ മറ്റൊരു യുവാവിനെ കല്യാണം കഴിച്ച് പെൺകുട്ടി. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം നടന്നത്. ഏപ്രിൽ 22 ന് വൈകീട്ട് 4 മണിക്കാണ് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചും ആടിയും പാടിയും സമയം കളഞ്ഞ വരൻ വിവാഹത്തിനെത്തിയത് രാത്രി 8 മണിക്കാണ്. മണിക്കൂറുകൾ കാത്തിരുന്നിട്ടും വരൻ എത്താതിരുന്നതോടെ പെൺകുട്ടിയുടെ വിവാഹം, വിവാഹത്തിനെത്തിയ മറ്റൊരു യുവാവുമായി നടത്തുകയായിരുന്നെന്ന് പെൺകുട്ടിയുടെ അച്ഛൻ […]

Read More
 ഫോട്ടോ എടുക്കാൻ പാടില്ല, മൊബൈൽ ഫോൺ അനുവദിക്കില്ല,രണ്‍ബീർ- ആലിയ വിവാഹം ഇന്ന്,

ഫോട്ടോ എടുക്കാൻ പാടില്ല, മൊബൈൽ ഫോൺ അനുവദിക്കില്ല,രണ്‍ബീർ- ആലിയ വിവാഹം ഇന്ന്,

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വിവാഹം ഇന്ന്. വൈകീട്ട് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹവേദിയിലെത്തി. അംബാനി കുടുംബത്തില്‍നിന്നും ആകാശ് അംബാനി, ശ്ലോക അംബാനി തുടങ്ങിയവരും അതിഥികളുടെ നിരയിലുണ്ട്. ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും […]

Read More
 ഒരുക്കങ്ങള്‍ തുടങ്ങി…ആലിയ- രൺബീർ വിവാഹം ഈ മാസം

ഒരുക്കങ്ങള്‍ തുടങ്ങി…ആലിയ- രൺബീർ വിവാഹം ഈ മാസം

ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹത്തിനുള്ള ഒരുക്കം തുടങ്ങി.താര വിവാഹം ഈ മാസം 14-ന് വിവാഹം നടക്കുമെന്ന് ആലിയയുടെ അമ്മാവന്‍ റോബിന്‍ മാധ്യമങ്ങളോട് പറഞ്ഞു.നാല് ദിവസം നീണ്ട് നിൽക്കുന്ന ഗംഭീര ചടങ്ങാകും വിവാഹമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബാന്ദ്രയിലെ രൺബീറിന്റെ വീട്ടിൽ വച്ച് തികച്ചും സ്വകാര്യമായ ചടങ്ങായി വിവാഹം നടത്തും. വിവാഹത്തിന് ശേഷം, ആലിയ ഭട്ട് തന്‍റെ ഹോളിവുഡ് അരങ്ങേറ്റമായ ഹാർട്ട് ഓഫ് സ്റ്റോൺ ചിത്രീകരണത്തിനായി അമേരിക്കയിലേക്ക് പോകും . രണ്‍ബീർ സന്ദീപ് റെഡ്ഡി വംഗയുടെ അനിമലിലും […]

Read More