മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി

പട്ടയഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും നിലവിൽ നടക്കുന്ന അന്വേഷണം ഫലപ്രദമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിച്ചാണ് പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളിയത്.

Read More
 മരം കൊള്ള; ബിജെപി നിയമപോരാട്ടത്തിന്

മരം കൊള്ള; ബിജെപി നിയമപോരാട്ടത്തിന്

മരം മുറിക്കലില്‍ ബിജെപി നിയമപോരാട്ടത്തിന്. വനംകൊള്ളയില്‍ ബിജെപി നിയമോപദേശം തേടി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി. എഎസ്ഡി പി വിജയകുമാര്‍, അഡ്വ.കെ രാംകുമാര്‍ തുടങ്ങിയവരുമായി ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്. കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് സംഭവത്തില്‍ ഇടപെടാനാകും. വിശദമായ പഠനം നടത്തുകയാണ്. കര്‍ഷകരെയും ആദിവാസികളെയും സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും കുമ്മനം പറഞ്ഞു. കോടതിയെ സമീപിക്കുന്നതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ഇടപ്പെടുവിക്കുന്നതും ചര്‍ച്ചയായി. മരമുറിക്കല്‍ കേസുകളിലെ രേഖകള്‍ ശേഖരിക്കാന്‍ […]

Read More
 പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയം ഭൂമിയിലെ മരം മുറിക്കൽ; പുതിയ ഉത്തരവ് ധൃതി പിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ്

പട്ടയഭൂമിയിലെ മരം മുറിക്കലിലെ പുതിയ ഉത്തരവ് ധൃതിപിടിച്ച് വേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനം. വീണ്ടും സര്‍വകക്ഷി യോഗം വിളിക്കാനാണ് ആലോചന. നിയമ വകുപ്പിന്റെ ഉപദേശം തേടും. വിശദമായ പരിശോധനയ്ക്ക് ശേഷമേ പുതിയ ഉത്തരവ് ഉണ്ടാകൂ.ഉത്തരവ് ബാധിക്കുന്നവരുമായും ചര്‍ച്ച നടത്തും. മൂന്ന് തരത്തില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ ആണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. പട്ടയം ലഭിച്ചതിന് ശേഷം നട്ടുവളര്‍ത്തിയത്, മുളച്ചുവന്നത്, ഫീസടച്ച് റിസര്‍വാക്കിയ മരങ്ങള്‍ എന്നിവയാണവ.1960ലെ ഭൂപതിവ് ചട്ടമനുസരിച്ച് മരം മുറിക്കാനുള്ള ഉത്തരവാണ് പ്രശ്‌നത്തിലായത്. പുതിയ ഉത്തരവിന് സാവകാശം വേണമെന്നും […]

Read More