സൂംബാ വിവാദത്തില്‍ പോസ്റ്റിട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

സൂംബാ വിവാദത്തില്‍ പോസ്റ്റിട്ട അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: സ്‌കൂളുകളില്‍ സൂംബ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്പെന്‍ഷന്‍. വിസ്ഡം നേതാവു കൂടിയായ ടി.കെ അഷ്റഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എടത്തനാട്ടുകര ടി.കെ.എം യുപി സ്‌കൂള്‍ മാനേജ്മെന്റിന്റേതാണ് നടപടി. വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്യണമെന്ന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സ്‌കൂളിന്റെ നടപടി. സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ടി.കെ അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക്, പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ് […]

Read More
 സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്

സൂംബ പരിശീലനത്തിനെതിരായ വിമര്‍ശനം; ടി കെ അഷ്റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്

കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില്‍ സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ടി കെ അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂളിന്റെ മാനേജര്‍ക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കി. 24 മണിക്കൂറിനകം സസ്പെന്‍ഷന്‍ അടക്കമുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read More
 സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി

സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുംബയെ എതിര്‍ക്കുന്ന ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ല. വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റു എന്ന് പറയാന്‍ കഴിയില്ലെന്നും നല്ല വോട്ട് നേടിയെന്നും വെള്ളാപ്പള്ളി […]

Read More
 സ്‌കൂളുകളില്‍ സൂംബ ഡാന്‍സ്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍; സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതെന്ന് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍

സ്‌കൂളുകളില്‍ സൂംബ ഡാന്‍സ്; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍; സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതെന്ന് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍

തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് പരിശീലിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തി സംഘടനകള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജന സംഘടനയായ എസ് വൈഎസ് ആണ് ഏറ്റവും ഒടുവില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സൂംബ ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നതാണ് എന്ന് എസ് വൈ എസ് നേതാവ് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ ആരോപിച്ചു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സൂംബ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് വിമര്‍ശനം ഉന്നയിച്ചതോടെയാണ് വിഷയം സജീവ […]

Read More