വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക സംഘമാണ് ചികിത്സക്ക് നേതൃത്വം നൽകുന്നത്. ജീവൻ തിരിച്ചു പിടിക്കാൻ ഡോക്ടർമാരുടെ തീവ്ര ശ്രമം തുടരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിൽ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്ത പ്രവാഹത്തിൽ ഇപ്പോഴും തടസം നേരിടുന്നുണ്ടെന്നും ചെറിയ പുരോഗതിയുണ്ടെന്നും ചികിത്സ നൽകുന്ന ഡോക്ടർമാർ പറഞ്ഞു

വീട്ടുകാരുടെ അഭ്യർത്ഥനയെ തുടർന്ന് വാവ സുരേഷ് കോട്ടയം കുറിച്ചിയിൽ എത്തിയത്. കരിങ്കൽ കെട്ടിനിടയിൽ മൂർഖൻ പാമ്പിനെ രാവിലെ മുതൽ കണ്ടുവെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരമറിയിച്ചത്. വാവ സുരേഷെത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേൽക്കുന്നത്.

കാൽ മുട്ടിന് മുകളിലായാണ് പാമ്പ് കടിയേറ്റത്. തുടർന്ന് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

വാവ സുരേഷിനെ കടിച്ചത് മൂർഖൻ പാമ്പ് തന്നെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിയ ഉടൻ! തന്നെ ആന്റി വെനം നൽകിയിരുന്നു.

ഇത് ആദ്യമായല്ല പാമ്പ് കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 2013 ലും 2020 ലും സമാനമായ സാഹചര്യത്തിൽ അതീവ ഗുരുതരാവസ്ഥയിൽ വാവ സുരേഷിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *