സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടൻ. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്താക്കണമെന്നാണ് ശുപാർശ.
റിപ്പോര്‍ട്ടില്‍ കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും മിനിമം ചാര്‍ജ് 10 രൂപയായി ഉയര്‍ത്തണമെന്നാണ്. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാം. നിലവില്‍ ഇത് 70 പൈസയാണ്.വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് മിനിമം നിരക്ക് 6 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മിഷന്‍ ഇത് 5 രൂപയെന്നാണ് ശിപാര്‍ശ ചെയ്തതത്.
രാത്രിയാത്രക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാമെന്നാണ് കമ്മീഷന്‍ ശിപാര്‍ശ. മിനിമം ചാര്‍ജ് 14 രൂപയാണ് മുന്നോട്ടുവയ്ക്കുന്നത്. ഗതാഗത സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് ഉടന്‍ മന്ത്രിക്ക് സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *