നിരപരാധിയെ കള്ളക്കേസിൽ കുരുക്കി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിൽ ബേപ്പൂർ എസ് ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജു നാഥ് അന്വേഷണത്തിന് നിർദേശം നൽകിയത്. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണം. ഫെബ്രുവരി 20ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. ചാലിയം സ്വദേശിയുടെ പരാതിയിലാണ് നടപടി. വാടക കെട്ടിടത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ വിറ്റും ഇംഗ്ലീഷ് അധ്യാപകനായും പ്രവർത്തിക്കുകയാണ് പരാതിക്കാരൻ. വാടക തുകക്ക് രസീത് ചോദിച്ചതുമുതൽ കെട്ടിടം ഉടമ തന്നെ കെട്ടിടത്തിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇതിന് ബേപ്പൂർ എസ്.ഐ. ശുഹൈബിൻ്റെ പിന്തുണയുണ്ടെന്ന് പരാതിക്കാരൻ ആരോപിച്ചു. കടയിൽ അനധികൃതമായി മണ്ണെണ്ണയും പെട്രോളും കൊണ്ടു വച്ച് തന്നെ അറസ്റ്റ് ചെയ്തതായി പരാതിയിൽ പറയുന്നു. അഭിഭാഷകൻ്റെ സഹായം അനുവദിച്ചില്ല.തൻ്റെ അധ്യാപന ജോലി കളയിക്കാൻ എസ് ഐ ശ്രമിച്ചു.ദുരന്ത വാർത്ത കേട്ട് ജ്യേഷ്ഠ സഹോദരി മരിച്ചു. തനിക്കും കുടുംബത്തിനും പുറത്തിറങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പരാതിയിൽ പറയുന്നു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ഡേവിഡ് വാര്‍ണര്‍ക്ക് പരിക്ക്, ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഫീൽഡ് ചെയ്യവെ ആസ്ട്രേലിയന്‍ ഓപ്പണിങ് ബാറ്റ്സ്മാന് ഡേവിഡ് വാർണർ പരിക്കേറ്റ്
November 30, 2020
കര്‍ഷക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.വില തകര്‍ച്ചയും കര്‍ഷക
December 31, 2020