
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റിൽ കേരളം കാത്തിരിക്കുകയാണ്.വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട ബിൽ അവതരിപ്പിക്കും. സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കാനും മതപരവും വിഭാഗീയവുമായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമാക്കാനുമുള്ള നീക്കങ്ങൾ പ്രതീക്ഷിക്കാമെന്നും മോദി പറഞ്ഞു.പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി നിരക്കുകളിൽ ഇളവ്, പുതിയ നികുതി സ്കീമിലുള്ളവർക്ക് അടിസ്ഥാന നികുതി ഇളവ് പരിധി മൂന്നു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തൽ, നികുതി സ്ളാബുകളുടെ പരിധി ഉയർത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. വയനാടിനുള്ള പ്രത്യേക പാക്കേജാണ് കേരളം കാത്തിരിക്കുന്നത്. എയിംസ്, കൂടുതൽ ട്രെയിനുകൾ തുടങ്ങിയവയും പ്രതീക്ഷിക്കുന്നുണ്ട്.
