സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. തളിപ്പറമ്പില്‍ പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കം പ്രമുഖ നേതാക്കൾ സമ്മേളനത്തില്‍ പങ്കെടുക്കും.സിപിഐഎമ്മിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഘടനാ കരുത്തുള്ള ജില്ലയാണ് കണ്ണൂര്‍. 65,550 അംഗങ്ങളാണ് കണ്ണൂരില്‍ പാര്‍ട്ടി അംഗങ്ങളായി ഉള്ളത്. ഈ അംഗങ്ങളെ പ്രതിനിധീകരിച്ച് 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *