സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥി നൽകിയ പീഡന പരാതിയിൽ അധ്യാപകനായ ഡോ സുനിൽ കുമാറിനെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് പൊലീസ് നടപടി. അധ്യാപകനെതിരെ നടപടിയാവശ്യപ്പെട്ട് പഠിപ്പ് മുടക്കി സമരവുമായി വിദ്യാർഥികൾ മുന്നോട്ട് പോകുന്നതിനിടെയാണ് അറസ്റ്റ്.
പെൺകുട്ടി ആരോപണമുന്നയിച്ചത് രണ്ട് അധ്യാപകർക്കെതിരെയാണ്. കേരള സർവകലാശാലയിൽ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകൻ ഓറിയന്റേഷന്‍ ക്ലാസിനിടെ പെൺകുട്ടിയോട് മോശമായി പെരുമായത് കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്കൂൾ ഓഫ് ഡ്രാമയിലെ ഡീൻ സുനില്‍കുമാറെത്തി. സൌഹൃദപൂർവ്വം സംസാരിച്ച ഇയാള്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലൈംഗിക ചുവയോടെ വിളിച്ച് സംസാരിച്ചുവെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. പെണ്‍കുട്ടിയോട് കടുത്ത പ്രണയമാണെന്ന് പറഞ്ഞ ഇയാൾ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.