തിരുവനന്തപുരം വെള്ളറടയില്‍ വീടിന് തീയിട്ട് 30 കാരന്. വെള്ളറട സ്വദേശി ആന്റോയാണ് സ്വന്തം വീടിന് തന്നെ തീയിട്ടത്.ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമായിരുന്നു ഇവരുടെ വീട്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തി കല്ലുകൊണ്ട് വീട് എറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുകയും തുണികളും പ്ലാസ്റ്റിക്കും കൂട്ടിയിട്ട് വീട് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ മുറിയിലുണ്ടായിരുന്ന കട്ടിലടക്കമുള്ള സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ഇയാള്‍ മാനസിക രോഗിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാനസിക രോഗത്തിന് ഇയാള്‍ ചികിത്സ തേടിയിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. സംഭവ സമയത്ത് വീട്ടില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
