ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി വീണാ ജോര്‍ജ് വ്യക്തമാക്കി. ‘ആശമാര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇന്‍സന്റീവ് വര്‍ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിലപാടില്‍ പ്രതീക്ഷ’യെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

‘മെഡിക്കല്‍ കോളേജുകള്‍ കാസര്‍കോടും വയനാടും ആരംഭിക്കുന്നതിനുള്ള സഹായം ആവശ്യപ്പെട്ടു. കേരളത്തിലെ എംയിസിന്റെ കാര്യവും സംസാരിച്ചു. എയിംസ് വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശാ സമരത്തില്‍ ചര്‍ച്ച വേണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ദിവസം തന്നെ എല്ലാവരെയും കൂട്ടി ഒരു ചര്‍ച്ച നടത്തു’മെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *