ഗാന്ധിനഗര്‍: ഗുജറാത്ത് ബനസ്‌കന്തയില്‍ പടക്കനിര്‍മാണശാലയിലെ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നു. ആളുകള്‍ കുടുങ്ങി കിടക്കുന്നുവെന്ന് സൂചന.

സ്‌ഫോടനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഉച്ചക്ക് 12 മണിയോടു കൂടിയായിരുന്നു സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *