നിലമ്പൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് വോട്ട് തേടി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളുമായി പ്രിയ പുത്രി മറിയ ഉമ്മന്‍. ഉമ്മന്‍ചാണ്ടിക്ക് പുത്രസമാനമായ വാത്സല്യമായിരുന്നു ഷൗക്കത്തിനോടെന്നും നിലമ്പൂരുകാരുടെ ബാപ്പുട്ടിയെ വലിയ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും മറിയ ഉമ്മന്‍ പറഞ്ഞു. അമരമ്പലം പഞ്ചായത്ത് രണ്ടാം വട്ട പര്യടനം ഉദ്ഘാടനവും നിര്‍വഹിച്ചു.

പ്രചരണ വാഹനത്തില്‍ ഷൗക്കത്തിനൊപ്പം റോഡ് ഷോയും നടത്തിയാണ് മടങ്ങിയത്.
പിതൃസഹോദര തുല്യമായ ആത്മബന്ധമായിരുന്നു ഉമ്മന്‍ചാണ്ടിയോടെന്ന് ഷൗക്കത്ത് പറഞ്ഞു. പിതാവ് അനുമതി നല്‍കില്ലെന്ന് കരുതുന്ന പലകാര്യങ്ങളിലും പിതാവിന്റെ സമ്മതം വാങ്ങിക്കാന്‍ ഉമ്മന്‍ചാണ്ടി സാറിനെയാണ് ഞാന്‍ സമീപിക്കാറ്. അതു ഞാനേറ്റ് ബാപ്പുട്ടി എന്ന് ഉമ്മന്‍ചാണ്ടി സാര്‍ പറഞ്ഞാല്‍ പിതാവിന്റെ സമ്മതം ഉറപ്പാണ്.

മറിയത്തിലൂടെ ഉമ്മന്‍ചാണ്ടിയുടെ സ്‌നേഹസാന്നിധ്യമാണ് അനുഭവിക്കുന്നതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും മന്ത്രിസഭയിലും ഒന്നിച്ചുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഇന്നില്ല. ആര്യാടന്റെ മകന്‍ ഷൗക്കത്തിന് വോട്ടുതേടി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം എത്തിയത് നിലമ്പൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പുതിയ ഊര്‍ജ്ജമായി.

Leave a Reply

Your email address will not be published. Required fields are marked *