ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചക്കു ശേഷമാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ അഭാവമുണ്ടാകുന്നത്. മരിച്ചവരില്‍ ആറുപേര്‍ അത്യാഹിത വിഭാഗത്തിലും രണ്ടുപേര്‍ വാര്‍ഡുകളിലും ചികിത്സയിലായിരുന്നു. ഉദര രോഗ വിഭാഗം തലവന്‍ ആര്‍ കെ ഹിമതാനിയാണ് മരിച്ച ഡോക്ടര്‍.ഏതാണ്ട് 45 മിനുട്ടോളം നേരം ഓക്‌സിജന്റെ അഭാവം നേരിട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. 12.45ഓടെയാണ് ഓക്‌സിജന്‍ ഇല്ലാതായത്. വിതരണം പുനസ്ഥാപിക്കാനായത് 1.30ഓടെയും.

ദില്ലിയിലെ കേന്ദ്ര സർക്കാരിൻ്റേതുൾപ്പടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം നല്‍കി. ഏപ്രിൽ ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജൻ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് ഹാജരാക്കേണ്ടത്.

അതേസമയം, ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രം​ഗത്തെത്തി. ദിവസവും 976 ടൺ ഓക്സിജൻ വേണ്ടിടത്ത് കേന്ദ്രം അനുവദിക്കുന്നത് 490 ടൺ മാത്രമാണ്. ഇന്നലെ നൽകിയതാവട്ടെ 312 ടൺ മാത്രം. ഇങ്ങനെയെങ്കിൽ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ

Leave a Reply

Your email address will not be published. Required fields are marked *