ജില്ലയിൽ റൂറൽ പൊലീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഇന്ന് (മെയ് 1) ആറ് മണി മുതല്‍ ഏഴ് ദിവസത്തേക്ക് സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ജില്ലാ കലക്ടര്‍ സാംബശിവറാവു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
റൂറൽ പരിധിയിൽ കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ യാതൊരുവിധ ആൾകൂട്ടങ്ങളോ കടകൾ തുറക്കാനോ പാടില്ല. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ അല്ലാത്തവർക്ക് കൗണ്ടിംഗ് സെന്ററുകളുടെ ഒരു കിലോമീറ്റർ പരിധിയിൽ പ്രവേശനമില്ല.
യാതൊരുവിധത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ ബൈക്ക് റാലി, ഡിജെ എന്നിവ നടത്താൻ പാടില്ല. കണ്ടെയ്മെന്റ്, ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോണുകളിലും, ടി.പി.ആർ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കർശന നിയന്ത്രണമുണ്ടാവും.
പാർട്ടി ഓഫീസുകളിലും വോട്ടെണ്ണ കേന്ദ്രങ്ങളുടെ അടുത്തും ആൾക്കൂട്ടം പാടില്ല. അവശ്യ സർവീസുകൾ അടക്കമുള്ള സ്ഥാപനങ്ങൾ വോട്ടെണ്ണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ തുറക്കരുത്. പടക്കം, മധുരവിതരണം എന്നിവ പാടില്ല. ഇലക്ഷൻ റിസൾട്ട് എൽഇഡി വാളിൽ പ്രദർശിപ്പിക്കരുത്.
അഞ്ചിൽ കൂടുതൽ ആളുകളുടെ യോഗമോ മറ്റു പരിപാടികളോ നടത്തുന്നതും ആയുധങ്ങൾ കൈവശം വയ്ക്കൽ എന്നിവ സിആർപിസി 144 പ്രകാരം കോഴിക്കോട് റൂറൽ പരിധിയിൽ നിരോധിച്ചിരിക്കുകയാണ്.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജീവനക്കാരുടെ തപാല്‍വോട്ടുകള്‍
മണ്ഡലാടിസ്ഥാനത്തില്‍
ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ് ജീവനക്കാരും ഉള്‍പ്പെടും. ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ഇരുവിഭാഗങ്ങളിലുമായി 25, 206 ബാലറ്റുകളാണ് വോട്ടുരേഖപ്പെടുത്തിയശേഷം തിരികെ ലഭിച്ചത്. ഞായറാഴ്ച രാവിലെ എട്ടുവരെ ബാലറ്റ് സ്വീകരിക്കും.
വടകര-1857
കുറ്റ്യാടി-2252
നാദാപുരം-1829
കൊയിലാണ്ടി-2055
പേരാമ്പ്ര-2747
ബാലുശ്ശേരി-2528
എലത്തൂര്‍-2066
കോഴിക്കോട് നോര്‍ത്ത്-1936
കോഴിക്കോട് സൗത്ത്-861
ബേപ്പൂര്‍-1356
കുന്ദമംഗലം-2429
കൊടുവള്ളി-1691
തിരുവമ്പാടി-1599
*വീടുകളില്‍ വോട്ട് രേഖപ്പെടുത്തിയത്
33,734 പേര്‍
ഹാജരാവാത്ത വോട്ടര്‍മാരുടെ വിഭാഗത്തില്‍ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത് 33,734 പേര്‍. വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7,229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
വടകര -2,480
കുറ്റ്യാടി -3,015
നാദാപുരം -3,261, കൊയിലാണ്ടി-2,276, പേരാമ്പ്ര- 2,760,
ബാലുശ്ശേരി -3,154,
എലത്തൂര്‍ – 3,346, കോഴിക്കോട് നോര്‍ത്ത് – 2,379,
കോഴിക്കോട് സൗത്ത് – 1,544 ബേപ്പൂര്‍ -1,633,
കുന്ദമംഗലം- 2,712 കൊടുവള്ളി- 2,639,
തിരുവമ്പാടി -2,455
**തപാല്‍ വോട്ട് ചെയ്തത് 4,293 അവശ്യ സേവന ജീവനക്കാര്‍
ആവശ്യ സര്‍വ്വീസുകാര്‍ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടില്‍
ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 4,293 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.
- വടകര- 176
- കുറ്റ്യാടി- 321
- നാദാപുരം- 204
- കൊയിലാണ്ടി- 464
- പേരാമ്പ്ര- 633
- ബാലുശ്ശേരി- 611
- എലത്തൂര്‍- 540
- കോഴിക്കോട് നോര്‍ത്ത് – 223
- കോഴിക്കോട് സൗത്ത്- 100
- ബേപ്പൂര്‍- 120
- കുന്ദമംഗലം- 525
- കൊടുവള്ളി- 207
- തിരുവമ്പാടി- 169
