സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്സൈസിന്റെ നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ ചോദ്യം ചെയ്യാനായി ഹാജരാകാനാണ് സമീര്‍ താഹിറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ സമീര്‍ താഹിറിന്റെ ഫ്ലാറ്റില്‍ നിന്നുമാണ് ഞായറാഴ്ച പുലര്‍ച്ചെ സംവിധായകനായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. അതോടൊപ്പം കേസില്‍ സംവിധായരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും എക്സൈസ് വീണ്ടും ചോദ്യം ചെയ്യും.
അതെസമയം ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിനോട് കൊച്ചിയിലെ ഫ്ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമ അസോസിയേഷന് മുന്നോട്ടു വന്നു . സമീറിന് ഫ്ലാറ്റ് വാടകയ്ക്ക് നല്കിയ തൃശ്ശൂര്‍ സ്വദേശിക്ക് അസോസിയേഷന് കത്തു നല്കി. ഫ്ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു സംവിധായകര്‍ പിടിയിലായ സാഹചര്യത്തിലാണ് അസോസിയേഷന് ഇടപെടല്‍.
