തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ വൻ കുതിപ്പിന് ശേഷമാണ് സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,11,710 രൂപയായി. ഗ്രാമിന് 35 രൂപയുടെ കുറവുണ്ട്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,965 രൂപയായി.
പതിനെട്ട് കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 11,475 രൂപയാണ് നിരക്ക്. ഒരു പവന് 91,800 രൂപ നൽകണം. കഴിഞ്ഞ ദിവസം മൂന്ന് തവണയാണ് വില കൂടിയത്. രാവിലെ 1,10480 ആയിരുന്ന സ്വർണവില ഉച്ചയോടെ 1,11520 ആയി ഉയർന്ന് ഇത് വൈകുന്നേരം ആയപ്പോഴേക്കും 1,12000 ആയി വർദ്ധിക്കുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ രാഷ്ട്രീയ മാറ്റങ്ങളും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഉണ്ടായ നേരിയ അയവുമാണ് സ്വർണവില കുറയാൻ പ്രധാന കാരണമായതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
