കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം തുടരുന്നു. രോഗികൾക്ക് കൊടുക്കാനുള്ള മരുന്ന് ഇന്നലെ പൂർണമായും തീർന്നിരുന്നു. തുടർന്ന് 20 വയൽ മരുന്ന് കണ്ണൂരിൽ നിന്നും 6 വയൽ മരുന്ന് സ്വകാര്യ ആശുപത്രിയിൽ നിന്നും എത്തിച്ചു.
18 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയിലുള്ളത്. . ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും ഞായറാഴ്ച രാത്രി തന്നെ തീര്‍ന്നിരുന്നു. 50 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിനാണ് ദിവസവും വേണ്ടത്. ആംഫോടെറിസിന്‍ ആകട്ടെ ചുരുങ്ങിയത് 12 വയല്‍ വേണം. മരുന്നില്ലാതെ ചികിത്സ എങ്ങനെ മുന്നോട്ട് കൊണ്ട് പോകുമെന്ന ആശങ്കയിലാണ് ആശുപത്രി അധികൃതര്‍.
