ലക്ഷദ്വീപിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ഹെലികോപ്റ്ററിൽ വഴി എത്തിക്കുന്നതിനുള്ള മാർഗരേഖ പത്തു ദിവസത്തിനകം തയാറാക്കണമെന്ന് ഭരണകൂടത്തോട് ഹൈക്കോടതി. ഇക്കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണു കോടതിയുടെ നിർദേശം.നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി.
ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടർ മാർഗം ചികിൽസക്കായി രോഗികളെ കൊച്ചിയിലേക്ക് എത്തിക്കുന്നതിനുളള വ്യവസ്ഥകളിൽ ലക്ഷദ്വീപ് അഡ്മിനിട്രേഷൻ അടുത്തയിടെ മാറ്റങ്ങൾ വരുത്തിയിരുന്നു