സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ ദുബായ് മുന്‍ കോണ്‍സുല്‍ ജനറലും മുന്‍ അറ്റാഷെയും പ്രതിയാകും. കേസില്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അറ്റാഷെ റാഷിദ് ഖാമി സലീം എന്നിവരെ പ്രതി ചേര്‍ക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കും. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ നേരിട്ട് മൊഴിയെടുക്കാന്‍ കഴിയില്ല. കുറ്റപത്രം നല്‍കാനുള്ള സാങ്കേതിക നടപടികള്‍ മാത്രമാണിത്. വിചാരണയ്ക്ക് ഇവര്‍ നാട്ടിലെത്തുമെന്നും ഉറപ്പില്ല.
പല തവണ മൊഴി എടുക്കാന്‍ ശ്രമിച്ചെങ്കിലും യുഎഇ നയതന്ത്ര ഉദ്യോഗസ്ഥര്‍ വഴങ്ങിയിരുന്നില്ല. വിദേശ മന്ത്രാലയം കഴിഞ്ഞ ദിവസമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്. ആറ് മാസം മുന്‍പാണ് കസ്റ്റംസ് ഇരുവരുടെയും മൊഴി എടുക്കുന്നതിനും പ്രതി ചേര്‍ക്കുന്നതിനും അപേക്ഷ സമര്‍പ്പിച്ചിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ആരംഭിച്ചതോടെ ഇരുവരും ദുബായിലേക്ക് കടന്നിരുന്നു. കോണ്‍സുല്‍ ജനറലിനും അറ്റാഷേ റാഷിദ് ഖാമിസ് അല്‍ അഷ്മിയക്കും സ്വര്‍ണകടത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇവരുടെ പങ്കിനെ കുറിച്ച് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ആദ്യ കോണ്‍സുല്‍ ജനറലും അദ്ദേഹം പോയ ശേഷം അറ്റാഷേയും സഹായിച്ചുവെന്നാണ് മൊഴി. ഇരുവര്‍ക്കും മാസംതോറും 1000 ഡോളര്‍ വീതം പ്രതിഫലം നല്‍കിയിരുന്നുവെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് നടന്നപ്പോഴും പിടിയിലായ ദിവസവും അറ്റാഷേയുടെത് എന്ന കരുതുന്ന നമ്പറുകളില്‍ നിന്ന് സ്വപ്‌നയ്ക്ക് നിരവധി കോളുകള്‍ വന്നിരുന്നു. അവര്‍ തിരിച്ചും വിളിച്ചിരുന്നുെവന്ന് അേന്വഷണ ഏജന്‍സികള്‍ കെണ്ടത്തിയിരുന്നു.