കോഴിക്കോട്: പയ്യോളി അയനിക്കാട്ട് എസ്.ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന പയ്യോളി എസ്.ഐ അന്‍വര്‍ഷ ഷാ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവര്‍ നിസാര പരിക്കുകളുടെ രക്ഷപ്പെട്ടു. പൊലീസ് ജീപ്പ് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് തെന്നി നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.

പയ്യോളി സ്റ്റേഷനില്‍നിന്ന് വടകര ഡി.സി.ആര്‍.ബിയിലേക്ക് പോവുകയായിരുന്ന കെ.എല്‍ 1 സി.എച്ച് 81 54 ജീപ്പ് ആണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *