കോവിഡുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ മരണങ്ങളും പരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നിലവില്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതാത് ആശുപത്രികളിലെ ഡോക്ടമാരാണ് മരണകാരണം നിശ്ചയിക്കുന്നത്. ഇത് 24 മണിക്കൂറിനുള്ളില്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുക്കുകയും ചെയ്യുന്നുണ്ട്. ചിലയിടങ്ങില്‍ ഇതു സംബന്ധിച്ച് അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കും.

കൊവിഡ് മരണം നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാരല്ല നിര്‍മ്മിച്ചത്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതിയ ഗൈഡ് ലൈനുകള്‍ ഇറക്കിയാല്‍ അത് നടപ്പാക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോവിഡ് മരണങ്ങളുടെ ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും, കോവിഡ് മരണം റിപ്പോര്‍ട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കില്‍ പരിശോധിക്കാം. പേരുകള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിശോധിക്കാം. മരണം വിട്ട് പോയിട്ടുണ്ടെങ്കില്‍ പരിശോധിക്കാണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പരിശോധിക്കാമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *