സര്‍ക്കാര്‍ വകുപ്പുകള്‍ തുടര്‍ച്ചയായി കിറ്റെക്സില്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ച് 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെ കിറ്റെക്സിന് രാഷ്ട്രീയ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി. കോണ്‍ഗ്രസ്- സി.പി.ഐ.എം. വേട്ടയാടലിനെതിരെ സാബു ജേക്കബിനെ സഹായിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാബു എം ജേക്കബിന് താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തീര്‍ത്തും അനാവശ്യമായ റെയിഡുകളാണ് സംസ്ഥാന സര്‍ക്കാര്‍ കിറ്റക്‌സ് കമ്പനിയില്‍ നടത്തി വരുന്നത്. കിറ്റക്‌സിനെ സിപിഐഎമ്മും കോണ്‍ഗ്രസും വേട്ടയാടുകയാണ്. അതുകൊണ്ടു തന്നെ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കും.

ഇത്തരം പ്രവണതകള്‍ ആര്‍ക്കും ബിസിനസ് നടത്താന്‍ പറ്റാത്ത സംസ്ഥാനമാണ് കേരളമെന്ന പ്രതീതിയുണ്ടാക്കും, എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഇടപെട്ടിരുന്നു. നേരിട്ട് പരാതികളൊന്നും വ്യവസായ വകുപ്പിന് ലഭിച്ചില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റക്‌സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്‌ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നാണ് അറിഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്തെങ്കിലും പരാതികള്‍ ഉണ്ടായാല്‍ അത് വകുപ്പിനെ അറിയിച്ചുള്ള പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതാണ് അഭികാമ്യം. അതിനുള്ള സാധ്യത തേടും മുന്‍പേ സംസ്ഥാനത്തിന് അപകീര്‍ത്തികരമാകാവുന്ന പരസ്യ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണം,’ പി.രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *