എം.പി.മാരുടെ സമ്മേളനം അഞ്ചിന്

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനം ജൂലൈ അഞ്ചിന് വൈകുന്നേരം 3.30ന് വീഡിയോ കോൺഫറൻസിലൂടെ നടക്കും.

ഡിഫാം പുനർമൂല്യ നിർണയ പരീക്ഷാഫലം


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2020 ഒക്‌റ്റോബറിൽ നടത്തിയ ഡിഫാം പാർട്ട് രണ്ട് പുനർമൂല്യ നിർണ്ണയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.

പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു
കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വരിക്കാരായ ജീവനക്കാരുടെ 2020-21 സാമ്പത്തിക വർഷത്തെ ക്രെഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. www.lsgkerala.gov.in/kpepf, https://dop.lsgkerala.gov.in എന്നീ വെബ് സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് പരിശോധനയ്ക്ക് ലഭ്യമാണ്.

ഗ്രാമീണ ഗവേഷക സംഗമം: അപേക്ഷ ക്ഷണിച്ചു

കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31.
ഈ സംഗമത്തിൽ നിന്നും സംസ്ഥാനത്തിലെ മികച്ച ഗ്രാമീണ ഗവേഷകരെ കണ്ടെത്തും. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടങ്ങളിലായാണ് ഗവേഷക സംഗമം ക്രമീകരിച്ചിരിക്കുന്നത്. സംഗമ തീയതി പിന്നീട് തീരുമാനിക്കും. കൂടുതൽ വിവരങ്ങൾക്കായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരള ഖാദി തൊഴിലാളി ക്ഷേമനിധി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം

കേരള ഖാദി തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള ഖാദി തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം സർക്കാർ അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് ബോർഡ് അംഗങ്ങൾക്ക് ധനസഹായം നൽകാൻ തീരുമാനിച്ചത്. ഖാദി ക്ഷേമനിധി ബോർഡിന് സ്വന്തമായി ഫണ്ട് ഇല്ലാത്തതിനാൽ ആനുകൂല്യം നൽകുന്നതിനായി സർക്കാറിൽ നിന്ന് തുക അനുവദിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെട്ടതിനെ തുടർന്ന് 82,06,000 രൂപ സർക്കാർ അനുവദിച്ച് ഉത്തരവായി. തുക ഖാദി സ്ഥാപനങ്ങൾ മുഖേന തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് ബോർഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *