മാനസയെ കൊല്ലാൻ ഉപയോഗിച്ച തോക്ക് കൊണ്ടുവന്നത് ബീഹാറിൽ നിന്നെന്നും നടന്നത് ഉത്തരേന്ത്യൻ സ്‌റ്റൈൽ കൊലപാതകമാണെന്നും മന്ത്രി എം വി ഗോവിന്ദൻ. എല്ലാ തെളിവുകളും കിട്ടിയെന്നും മന്ത്രി അറിയിച്ചു.പൊലീസ് ഇന്നുതന്നെ ബീഹാറിലേക്ക് പോകും. മാനസയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാഖില്‍ ബിഹാറില്‍പോയതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് രാഖിലും സുഹൃത്തും ബിഹാറില്‍ പോയിട്ടുണ്ടെന്നാണ് എറണാകുളം റൂറല്‍ എസ്.പി. പറഞ്ഞത്. ബിഹാറിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിച്ചു. അവിടെ രാഖിലിന് പരിചയമുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയുണ്ടായിരുന്നു. ഇയാളെ അവിടെവെച്ച് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘം ഇന്നുതന്നെ ബിഹാറിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.

തന്റെ സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്നാണ് ബീഹാറിൽ തോക്ക് കിട്ടുമെന്ന് രഗിൽ അറിഞ്ഞതെന്നാണ് സൂചന. അതേസമയം രഗിലിന്റെ മൃതദേഹം സംസ്‌കരിച്ചു. പിണറായിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്‌കാരം നടന്നത്. മാനസയുടെ മൃതദേഹം പയ്യാമ്പലം ശ്മശാനത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *