ബിപിഎല്‍ റേഷന്‍ കാര്‍ഡ് ഉടമകളിലെ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു. റേഷനിംഗ് ഇന്‍സ്പെക്ടര്‍ മുതല്‍ ജില്ലാ സപ്ലൈ ഓഫിസര്‍മാര്‍ വരെ ഉള്‍പ്പെടുന്നതാണ് സംഘം.
ഈ സംഘങ്ങള്‍ തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കും.നൂറോളം റേഷൻ കടയുടമകൾക്കും ബിപിഎൽ കാർഡുണ്ടെന്നാണ് കണ്ടെത്തൽ. റേഷൻ വാങ്ങുന്നതിനേക്കാൾ കൂടുതൽ മറ്റാവശ്യങ്ങൾക്കാണ് കാർഡ് ഉപയോഗിക്കുന്നതെന്നും അധികൃതർ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഓണക്കിറ്റ് വിതരണത്തിനൊപ്പമാകും പരിശോധന നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *