സംസ്ഥാനത്ത് നിലവിലുള്ള ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ.
രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിക്കുന്ന കേന്ദ്രസംഘവും ഊന്നൽ നൽകുന്നത്. കൊഴിക്കോടും പത്തനംതിട്ടയും സന്ദർശിച്ച സംഘം കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനാണ് നിർദ്ദേശിച്ചത്
