സ്വന്തം മണ്ഡലത്തിലെ റോഡിലെ കുഴിയില്‍ വീണ് ബി.ജെ.പി എം.എല്‍.എയ്ക്ക് പരിക്ക്. സൈക്കിള്‍ സവാരിക്കിടെയാണ് യുപിയിലെ ബി.ജെ.പി. നേതാവും ജെവാര്‍ എം.എല്‍.എ. യുമായ ധീരേന്ദ്ര സിങ്ങിന് പരിക്കേറ്റത്. കിഷോര്‍പുര്‍ ഗ്രാമത്തിന് സമീപം ശനിയാഴ്ച രാത്രി 7.30- ഓടെയുണ്ടായ അപകടത്തിലാണ് 55 കാരനായ എം.എല്‍.എയ്ക്ക് പരിക്കേറ്റത്. എം.എല്‍.എ. പതിവ് സൈക്കിള്‍ സവാരിക്കായി പോയതാണെന്നും ചാറ്റല്‍ മഴ പെയ്യുന്നുണ്ടായിരുന്നതായും അനുയായികള്‍ പറഞ്ഞു.
വെള്ളംനിറഞ്ഞ ഒരു കുഴിയിലേക്ക് സൈക്കിള്‍ വീഴുകയായിരുന്നു. കൈമുട്ടിന് സാരമായി പരിക്കേറ്റ എം.എല്‍.എ. യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈമുട്ടിന് പൊട്ടലുണ്ടായിരുന്നതിനെ തുടര്‍ന്ന് എം.എല്‍.എയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഫിറ്റ്‌നസ് പ്രേമിയായ സിങ് ജെവാറില്‍നിന്ന് രണ്ട് തവണ എം.എല്‍.എ. യായിട്ടുണ്ട്. ജെവാറിലെ ഗ്രീന്‍ഫീല്‍ഡ് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കല്‍ ചര്‍ച്ചകളില്‍ പ്രധാനപങ്കുവഹിച്ചത് ഇദ്ദേഹമാണ്.
