മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ച് വയസ്സുള്ള ആണ്‍കുട്ടി മരിച്ചു.കുടുംബം പലതവണ അഭ്യർഥിച്ചിട്ടും ചി‌കി‌ത്സ ലഭ്യമാക്കാൻ ഡോ‌ക്ടർമാർ തയാറാകാതിരുന്നതിനെ തുടർന്ന് ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നാണ് ഋഷി എന്ന അഞ്ച് വയസുകാരൻ മരിച്ചത്.
അസുഖബാധിതനായ ഋഷിയെ മാതാപിതാക്കള്‍ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോ‌ക്ട‌ർമാരുടെയോ ആരോഗ്യ പ്രവർത്തകരുടെയോ സേവനം ലഭിച്ചില്ല ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല.കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ ഭാര്യ വ്രതത്തിലായിരുന്നതിനാലാണ് ആശുപത്രിയില്‍ എത്താന്‍ താമസിച്ചതെന്നാണ് ഇക്കാര്യത്തില്‍ ഡോക്ടര്‍ നല്‍കിയ വിശദീകരണമെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *