ജയസൂര്യയ്ക്കും കൃഷ്ണപ്രസാദിനുമെതിരെ രൂക്ഷ വിമർശനവുമായി കൃഷിമന്ത്രി പി.പ്രസാദ്.കൃഷ്ണപ്രസാദ് വ്യക്തമായ രാഷ്ട്രീയം ഉള്ളയാളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൃഷ്ണപ്രസാദിന്റെ പേരിൽ ജയസൂര്യ ഉന്നയിച്ച ആരോപണം ആ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജയസൂര്യയുടെ വാദങ്ങൾ മുഴുവൻ പൊളിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രസംഗിച്ച കാര്യങ്ങളിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ഒരുപാടുണ്ടെന്ന് അവിടെ വച്ചുതന്നെ ഞാൻ ജയസൂര്യയോടു പറഞ്ഞിരുന്നു. അങ്ങനെയാണോ എന്ന് അദ്ദേഹം എന്നോടു ചോദിക്കുകയും ചെയ്തു. മന്ത്രി രാജീവ് അവിടെത്തന്നെ ജയസൂര്യയുടെ പരാമർശങ്ങൾക്ക് മറുപടിയും നൽകിയിരുന്നു.’

‘‘ഇത്രയൊക്കെയായിട്ടും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് നിലപാടെടുക്കുമ്പോൾ, ജയസൂര്യ ഉൾപ്പെടെ ഇക്കാര്യങ്ങൾ ബോധപൂർവം ഉന്നയിച്ചതാണെന്ന് ഞാൻ കണക്കാക്കുന്നു. കൃഷ്ണപ്രസാദിന് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടു തന്നെയാകും അദ്ദേഹം അക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടാവുക.’ – മന്ത്രി പ്രസാദ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി നടൻ ജയസൂര്യ സർക്കാരിനെ വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *