തിരുവനന്തപുരം∙ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെയുള്ള കേസിൽ ക്രൈംബ്രാഞ്ച് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. ക്രൈം ബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതികള്‍ അന്വേഷിക്കുന്നത്. പരാതിക്കാരില്‍ ഒരാളായ അഡ്വ. ഷിന്റേ സെബാസ്റ്റ്യന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പരാതിക്കാരുടെ മൊഴി എടുക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെയുള്ള കേസിൽ ആരും പൊലീസില്‍ നേരിട്ടു പരാതി നല്‍കിയിട്ടില്ല. അന്വേഷണ സംഘംങ്ങളിലൂടെ പുറത്തുവന്ന ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത പരിശോധിക്കും.

വിശദമായ അന്വേഷണത്തിനൊടുവില്‍ മാത്രമേ രാഹുലിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ചുള്ള തീരുമാനത്തിലേക്ക് എത്തുകയുള്ളു. പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, അശ്ലീല സന്ദേശമയയ്ക്കൽ എന്നിവയ്ക്കാണു നിലവില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *