വിവിധ പദവികളില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.ജയ്ഹിന്ദ്, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം, കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സ്ഥാനം എന്നിവയാണ് ഒഴിഞ്ഞത്.ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളില്‍ നിന്നായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനം സ്ഥാപനങ്ങളിലെ ഓഡിറ്റിന് ശേഷമായിരിക്കും . പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ മെയ് മാസത്തില്‍ രാജി കത്ത് നല്‍കിയിരുന്നു. പാര്‍ട്ടിയുമായി ബന്ധപ്പെട്ടതിന്റെ ഭാഗമല്ല രാജിയെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

കെപിസിസി പ്രസിഡന്റായതുമുതല്‍ രമേശ് ചെന്നിത്തലയാണ് ഇതിന്റെ നേതൃസ്ഥാനത്ത് ഇരുന്നത്. വിഎം സുധീരനും മുല്ലപ്പള്ളിയും അധ്യക്ഷസ്ഥാനത്ത് ഇരുന്നപ്പോഴും ഇതിന്റെ ചുമതല വഹിച്ചത് രമേശ് ചെന്നിത്തലയായിരുന്നു. ഇവര്‍ രണ്ടുപേരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് തുടര്‍ന്നതെന്നായിരുന്നു രമേശ് ചെന്നിത്തല പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *