ബന്ധുനിയമന വിവാദത്തിൽ ലോകായുക്താ വിധി സ്റ്റേ ചെയ്യണമെന്നാവശ്യം സുപ്രീംകോടതി തള്ളി.അപേക്ഷകൾ പരി​ഗണിക്കാതെ ബന്ധുവിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ലോകായുക്ത വിധിക്കെതിരായ സുപ്രീം കോടതി ഹർജി കെടി ജലീൽ പിൻവലിച്ചു.
നിയമനത്തിൽ സാധാരണ നിലയിലുള്ള നടപടി ക്രമങ്ങൾ ഒന്നും പാലിച്ചില്ലെന്നും കോടതി വിമർശിച്ചു.
കേസില്‍ ജലീലിന് ഹൈക്കോടതിയിലും തിരിച്ചടിയായിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. ലോകായുക്തയുടെ ഉത്തരവില്‍ വീഴ്ചയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വാർത്ഥലാഭത്തിനായി ഒദ്യോഗിക പദവി ദുരുപയോഗിക്കുന്നത് അഴിമതിയാണെന്നും വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *