കൂറ്റന്‍ പുളിമരം കടപുഴകി വീണ് അപകടം. ഒറ്റയ്ക്ക് കഴിക്കുകയായിരുന്നു സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.കാട്ടാക്കട മാര്‍ക്കറ്റ് റോഡില്‍ സിഎസ്‌ഐ പള്ളിക്ക് എതിര്‍വശത്ത് തയ്ക്കാവ് പള്ളിക്ക് സമീപമായുള്ള പൂരയിടത്തില്‍ താമസിക്കുന്ന 56 വയസ്സുള്ള രമണിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. തകര ഷീറ്റുകള്‍ വെച്ച് കെട്ടിയ കൂരയിലാണ് രമണിയുടെ താമസം.
ഇന്നലെ രാത്രിയോടു കൂടി കനത്ത മഴയിലാണ് വന്‍പുളി മരം കടപുഴകിയത്.രമണി കിടന്നിരുന്ന വശത്ത് ചേര്‍ന്നാണ് പുളിമരം കടപുഴകിയത്. മരത്തിന്റെ കട ഭാഗം മേല്‍ക്കൂരയില്‍ ഷീറ്റില്‍ അമര്‍ന്നു താഴ്ന്നു. കനത്ത മഴയുടെ ശബ്ദത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. തകര ഷീറ്റുകള്‍ അമര്‍ന്നു ഉണ്ടായ ശബ്ദത്തില്‍ ഭയന്ന് ഞെട്ടി ഉണര്‍ന്നു പുറത്ത് ഇറങ്ങാന്‍ കഴിയാതെ ഇവര്‍ ഇരുന്നു. പിന്നെ ധൈര്യം സംഭരിച്ച് തകര ഷീറ്റ് ശ്രമപെട്ട് ഇളക്കി വഴിയുണ്ടക്കി ആണ് പുറത്ത് കടന്നത്. പിന്നാലെ മറ്റുള്ളവരെ വിവരം അറിയിച്ചു.
സമീപ പുരയിടത്തിലെ അഞ്ചോളം തെങ്ങും കൂറ്റന്‍ പുളിമരത്തിന് അടിയിലായി. ഇലവ് മരം ഉള്‍പ്പെടെ അപകടാവസ്ഥയില്‍ വേറെ മരങ്ങളും സമീപത്തു ഉണ്ട്. കെ എസ് ഈ ബി,പഞ്ചായത്ത്,താലൂക്ക് അധികൃതരെ വിവരം അറിയിച്ചു. മറ്റു ആശ്രയങ്ങള്‍ ഇല്ലാതെ ചുണ്ണാമ്പും ഉമിക്കരിയും വിറ്റു ഉപജീവനം നടത്തുന്ന രമണിക്ക് ഇനി ഇതുപോലെ എങ്കിലും ഒരു താമസ സൗകര്യം ഉണ്ടാക്കി എടുക്കുക പ്രയാസമാണ്.