കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മുന്‍ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ടു. എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. 2019 മിസ് കേരള വിജയി അന്‍സി കബീര്‍ (25), റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26) എന്നിവരാണ് മരിച്ചത്.ബൈക്കിലിടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്‍സിയും അഞ്ജനയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് അന്‍സി അഞ്ജന തൃശ്ശൂര്‍ സ്വദേശിയാണ്.

2019 മിസ് കേരള മത്സരത്തിലെ വിജയികളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *