കോഴിക്കോട്: കോഴിക്കോട് കുണ്ടായിക്കോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുണ്ടായിത്തോട് തെക്കേക്കുറ്റി കെ.വി. ഹൗസിൽ മുസദ്ദിഖിന്റെ മകൻ മുഹമ്മദ് നൈസാം (18) ആണു മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ ചികിത്സയിലാണ്.
കുണ്ടായിത്തോട് സ്വദേശി രാഹുലിനെ (18)യാണ് പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ ഒൻപതു മണിയ്ക്കായിരുന്നു അപകടം നടന്നത്. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണയ്ക്ക് പോകുകയായിരുന്ന ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.