കേരളപ്പിറവി ദിനത്തിൽ രാജ്യത്തിന് തന്നെ അഭിമാനമാകുന്ന നേട്ടം കൈവരിച്ച് കോഴിക്കോട്. യുനെസ്കോയുടെ സാഹിത്യ നഗരം പദവി സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. സാഹിത്യ പൈതൃകം, വായനശാലകൾ, പ്രസാധകർ, സാഹിത്യോത്സവങ്ങൾ എന്നിവ പരിഗണിച്ചാണ് കോഴിക്കോടിനെ സാഹിത്യ നഗരം എന്ന പദവിയിലേക്ക് തിരഞ്ഞെടുത്തത്. രേവതി പട്ടത്താനം മുതൽ ലിറ്ററേച്ചർ ഫെസ്റ്റ് വരെ ചരിത്രത്തിൽ നിന്ന് വർത്തമാനകാലം വരെ സഞ്ചരിക്കുന്ന സാഹിത്യസപര്യയുണ്ട് സാഹിത്യ ന​ഗരമായ കോഴിക്കോടിന്. ബഷീറും എസ് കെ പൊറ്റെക്കാടും കെ ടി മുഹമ്മദും തുടങ്ങി എണ്ണമറ്റ മഹാരഥന്മാരുടെ ജീവിതവും സാഹിത്യവും കൊണ്ട് ധന്യമായ നാട് ഇനി സാഹിത്യ നഗരം എന്നറിയപ്പെടും.ഒന്നര വർഷമായി കിലയുടെ സഹായത്തോടെ കോർപ്പറേഷൻ നടത്തിയ ശ്രമങ്ങളാണ് ഇതോടെ ഫലം കണ്ടത്.

ലോക സാഹിത്യത്തെ അടുത്തറിയാനും മലയാള സാഹിത്യം ലോകത്തിൻറെ വിവിധഭാഗങ്ങളിൽ എത്തിക്കാനും പുതിയ പദവി വഴിയൊരുക്കും. യുനെസ്കോ തിരഞ്ഞെടുത്ത 55 സർഗാത്മക നഗരങ്ങളിൽ സംഗീത നഗരമായി മധ്യപ്രദേശിലെ ഗ്വാളിയോറും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിനും ആതിഥേയത്വത്തിനും പേരുകേട്ട കോഴിക്കോടിനെ സാഹിത്യത്തിന്റെ നഗരമെന്നും ന

Leave a Reply

Your email address will not be published. Required fields are marked *