കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫ് ചടങ്ങിൽ നിയമസഭാ സെക്രട്ടറി എ.എം. ബഷീർ പങ്കെടുത്തു. പുസ്‌തകോത്സവം സന്ദർശിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്കുള്ള സൗജന്യ സന്ദർശന പാക്കേജിൽ ഉൾപ്പെടുത്തിയാണ് കെ.എസ്.ആർ.ടി.സി സിറ്റി റൈഡ് ക്രമീകരിച്ചത്. ബീമാപള്ളി ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുമായി സിറ്റി റൈഡ് ആദ്യ യാത്ര നടത്തി. കുട്ടികളുമായി അല്പസമയം ചെലവഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ആടിയും പാടിയും കുട്ടികൾ സിറ്റി റൈഡ് ആഘോഷമാക്കി. നിയമസഭാ മ്യൂസിയം, അസംബ്ലി ഹാൾ, ശാസ്ത്ര സാങ്കേതിക മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, താളിയോല മ്യൂസിയം എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ സന്ദർശന നടത്താം.

Leave a Reply

Your email address will not be published. Required fields are marked *