ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുപരിപാടി സംഘടിപ്പിച്ച് താര സംഘടന അമ്മ. കൊച്ചിയിലെ അമ്മ ഓഫിസിലാണ് കേരള പിറവി ആഘോഷം സംഘടിപ്പിച്ചത്. കേരളപിറവി ദിനത്തോടനുബന്ധിച്ച് കുടുംബ സംഗമവും നടത്തി. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സിനിമാ വിവാദങ്ങൾക്ക് ശേഷം അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല.ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അമ്മ ഓഫിസിൽ എത്തി. അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അമ്മയിൽ പുതിയ കമ്മിറ്റി ഉടന്‍ ഉണ്ടാകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തി. പുതിയ കമ്മിറ്റിക്ക് വേണ്ടിയുള്ള ചര്‍ച്ചക്കള്‍ക്ക് താന്‍ തുടക്കം കുറിച്ചു. എല്ലാവരെയും തിരിച്ച് കൊണ്ട് വരുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം അമ്മ സംഘടന ഇപ്പോഴും സജീവമാണെന്നും. ദൈനം ദിന പ്രവർത്തനങ്ങള്‍ ഭംഗിയായി നടക്കുന്നുണ്ടെന്നും നടന് വിനുമോഹന്‍ പ്രതികരിച്ചു. സംഘടനയുടെ പുതിയ കമ്മിറ്റി സംബന്ധിച്ച ആലോചനകളും ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അനുയോജ്യമായ തീരുമാനം ഉടൻ വരും.രാജിവെച്ച കമ്മിറ്റിയെ കുത്തിന് പിടിച്ച് കൊണ്ടിരുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞതായി നടന് ധര്മ്മജന് ബോള്‍ഗാട്ടി അറിയിച്ചു. സുരേഷ് ഗോപി സ്നേഹത്തോടെ അങ്ങനെ പറഞ്ഞതായി ധർമ്മജൻ ബോൾഗാട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി. മലയാള സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നനങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ വിവാദം ശക്തമായതോടെയാണ് മോഹന്‍ലാല്‍ പ്രസിഡന്റായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവനായി ഒഴിഞ്ഞത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020