തിരുവനന്തപുരം∙ കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തിയത്. ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ കെ.ജി.ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിധ്യമാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *