ന്ത്യൻ ബാങ്കുകളെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനും ഓൺലൈc ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് രാജ്യത്തെ ബാങ്കുകൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വെബ് വിലാസം നടപ്പിലാക്കി. ഇനിമുതൽ ബാങ്കുകളുടെ ഔദ്യോഗിക വെബ് വിലാസം ‘.bank.in’ എന്നായിരിക്കും അവസാനിക്കുക.

ബാങ്കുകളുടെ പേരിലെ അക്ഷരങ്ങൾ മാറ്റി വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കി തട്ടിപ്പുകൾ നടത്തുന്നത് തടയാനാണ് പ്രധാനമായും ഈ പുതിയ ഡൊമെയ്ൻ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. നവംബർ ഒന്നിന് മുൻപ് ഇത് നടപ്പിലാക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.

പുതിയ ഡൊമെയ്ൻ വിലാസം രജിസ്റ്റർ ചെയ്ത ബാങ്കുകൾക്ക് മാത്രമേ ഇത് അനുവദിക്കൂ എന്നതിനാൽ, ഉപഭോക്താക്കൾക്ക് യഥാർത്ഥ വെബ്‌സൈറ്റുകൾ എളുപ്പത്തിൽ തിരിച്ചറിയാനാകും. പഴയ വെബ് വിലാസം നൽകിയാലും അത് തനിയെ പുതിയ ‘.bank.in’ വിലാസത്തിലേക്ക് മാറുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതേ മാതൃകയിൽ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്ക് ‘.fin.in’ എന്ന് അവസാനിക്കുന്ന വെബ് വിലാസമാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഐ.ഡി.ആർ.ബി.ടി എന്ന സ്ഥാപനത്തിനാണ് ഈ വിലാസങ്ങളുടെ ചുമതല. ഇവരുടെ അനുമതിക്ക് ശേഷം മാത്രമേ ഡൊമെയ്‌നുകൾ ലഭിക്കൂ എന്നതിനാൽ തട്ടിപ്പുകാർക്ക് ഇത് ഉപയോഗിക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *