വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2025 വർഷത്തെ ഫോറസ്റ്റ് മെഡൽ തിരുവനന്തപുരം എസ് എ പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. ആകെ 26 ജീവനക്കാരാണ് ഈ വർഷം ഫോറസ്റ്റ് മെഡലിന് അർഹരായത്. വനം-വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട മാതൃകാപരമായ സേവനം കാഴ്ചവയ്ക്കുന്ന ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് മുതൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ വരെയുള്ളവർക്കാണ് മെഡൽ നൽകി വരുന്നത്.

വനം വന്യജീവി സംരക്ഷണം, വനം കയ്യേറ്റം ഒഴിപ്പിക്കൽ, വനം കുറ്റകൃത്യങ്ങളുടെ അന്വേഷണം – കാട്ടുതീ തടയലും നിയന്ത്രിക്കലും മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം, പങ്കാളിത്ത വനപരിപാലനം, വനാശ്രിതരായ പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിലുമടക്കം വിവിധ മേഖലകളിലെ സേവനം പരിഗണിച്ചാണ് ഫോറസ്റ്റ് മെഡലിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *