മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്നോട്ട്. സാമ്പത്തിക തട്ടിപ്പിലെ പരാതിക്കാർക്ക് രേഖകളുമായി മൊഴി നൽകാൻ ഹാജരാകാൻ ഇ ഡി നോട്ടിസ് അയച്ചു. . പരാതിക്കാരനായ യാക്കൂബിനാണ് നോട്ടിസ് നൽകിയത് . ഇഡിയുടെ ഇടപെടലിന് പിറകിൽ നിക്ഷിപ്ത താൽപ്പര്യമെന്ന് സർക്കാർ ഹൈക്കോടതിയിൽ കുറ്റപ്പെടുത്തിയിരുന്നു. ഇഡിയുടെ കത്തിന് ക്രൈം ബ്രാഞ്ച് മറുപടി നൽകിയിട്ടില്ല. മാത്രമല്ല മോൻസൻ കേസിലെ അന്വേഷണ വിവരങ്ങളും കൈമാറിയിട്ടില്ല.

ഇതിനിടെ മോൻസൻ മാവുങ്കല്‍ കേസിലെ ഹൈക്കോടതി ഇടപെടൽ പരിധിവിടുന്നുവെന്ന വിമർശനവുമായി സർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു . ഹർജിയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിൽ കോടതി ഇടപെടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ ആർക്കും പരാതിയില്ലെന്നും മുൻ ഡ്രൈവർ ഇ വി അജിത് നൽകിയ ഹർ‍ജി അവസാനിപ്പിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *