പാചക വാതക വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെ ട്രോളി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ.തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ഫലമായി ഇന്ധന നികുതി കുറച്ചതും, കർഷക നിയമങ്ങൾ പിൻവലിക്കുകയും ചെയ്തപ്പോ ജനങ്ങൾ ഒന്ന് ആശ്വസിച്ചതാ. അത് ഇങ്ങനെ ഒരു ഇരുട്ടടി തരാൻ ആയിരുന്നു എന്ന് കരുതിയില്ലെന്ന് പത്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തനിക്ക് അധികാരം വേണ്ട, ജനങ്ങളെ സേവിച്ചാല്‍ മാത്രം മതിയെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെയും പത്മജ വിമര്‍ശിച്ചു .’ജനങ്ങളെ സേവിക്കുന്നതാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോള്‍ ഇങ്ങനെ സേവിക്കും എന്ന് കരുതിയില്ല’ എന്നാണ് പത്മജ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്

രാജ്യത്തെ പാചക വാതക വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായാണ് നടപടി. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില വര്‍ധിപ്പിച്ചത്. 101 രൂപയാണ് ഒരു സിലിണ്ടറിന് ഇന്ന് മുതല്‍ അധികം നല്‍കേണ്ടിവരിക. ഇതോടെ സിലിണ്ടര്‍ ഒന്നിന് വില 2095.50 രൂപയായി. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില വര്‍ധിപ്പിച്ചിട്ടില്ലാത്തതിനാല്‍ വീടുകളില്‍ വിലക്കയറ്റം നേരിട്ട് ബാധിക്കില്ലെങ്കിലും ഹോട്ടല്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് വില വര്‍ധന

Leave a Reply

Your email address will not be published. Required fields are marked *