ഖത്തറിൽ ഫുട്‌ബോൾ ലോകകപ്പിൽ ആശങ്ക പടർത്തി ക്യാമെൽ ഫ്ലൂ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ക്യാമെൽ ഫ്‌ളൂ ഖത്തർ ലോകകപ്പിന് ഭീഷണിയാകുമെന്നാണ് ലോകാരോഗ്യ സംഘടനാ വിദഗ്ധരും പറയുന്നത്.

മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (MERS) എന്ന് അറിയപ്പെടുന്ന ക്യാമെൽ ഫ്‌ളു ഏതാനും വർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ നിരവധി പേരെ ബാധിച്ചിട്ടുണ്ട്. രോഗം ബാധിച്ച മൂന്നിലൊന്ന് പേരും മരിച്ചിട്ടുമുണ്ട്. കോവിഡ്, കുരങ്ങുപനി എന്നിവയ്‌ക്കൊപ്പം ക്യാമെൽ ഫ്ലൂവിനെയും അപകടസാധ്യതയുള്ള അണുബാധകളുടെ കൂട്ടത്തിൽ ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. നിരവധി ആളുകളാണ് ലോകകപ്പ് മത്സരം കാണാൻ ഖത്തറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. അതിനാൽ ക്യാമെൽ ഫ്‌ളൂ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

ക്യാമെൽ ഫ്ലൂവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം

  1. ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് MERS.
  2. ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണ്. രോഗബാധിതരായ മൃഗങ്ങളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിലൂടെ രോഗം ബാധിക്കാം.
  3. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ പല രാജ്യങ്ങളിലും ക്യാമെൽ ഫ്ലൂ കണ്ടെത്തിയിട്ടുണ്ട്.
  4. 2012 മുതൽ 27 രാജ്യങ്ങളിൽ ക്യാമെൽ ഫ്‌ളു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 858 ക്യാമെൽ ഫ്ലൂ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  5. വവ്വാലുകളിൽ നിന്നാണ് ക്യാമെൽ ഫ്ലൂ വൈറസ് ഉത്ഭവിച്ചതെന്നും പിന്നീട് ഒട്ടകങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കാമെന്നാണ് കരുതുന്നത്.
  6. വ്യക്തികളിൽ നിന്ന് മറ്റ് വ്യക്തികളിലേക്കും രോഗം പകരാം. എന്നാൽ ഒരു വീട്ടിലുള്ള ആളുകൾക്കിടയിൽ രോഗം പകരുന്ന ചില കേസുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.
    Also Read- ചെറിയ പനിക്ക് ആന്റിബയോട്ടിക്ക് വേണ്ട; ഉപയോ​ഗിക്കുമ്പോൾ ജാ​ഗ്രത പാലിക്കുക: ICMR മുന്നറിയിപ്പ്
  7. എന്നാൽ, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് പകരുന്നത് സാധാരണമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
  8. ശ്വാസതടസ്സമാണ് ക്യാമെൽ ഫ്‌ളുവിന്റെ രോഗലക്ഷണങ്ങളിലൊന്ന്. എന്നാൽ ചില സമയങ്ങളിൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാറില്ല.
  9. പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് ക്യാമെൽ ഫ്‌ളൂവിന്റെ ലക്ഷണങ്ങൾ. രോഗികളിൽ ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയുണ്ടാകാറില്ല. വയറിളക്കവും ക്യാമെൽ ഫ്‌ളുവിന്റെ മറ്റൊരു ലക്ഷണമാണ്.
  10. ശ്വാസതടസ്സം ഉള്ള രോഗികൾക്ക് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേഷൻ സപ്പോർട്ട് ആവശ്യമായി വന്നേക്കാം.
  11. പ്രായമായവരിലും, പ്രതിരോധശേഷി കുറഞ്ഞവരിലും, വിട്ടുമാറാത്ത വൃക്കരോഗം, കാൻസർ, വിട്ടുമാറാത്ത ശ്വാസകോശരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളവരിലും വൈറസ് കൂടുതൽ ഗുരുതരമായേക്കാം
  12. പ്രമേഹം, വൃക്കസംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒട്ടകങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ഒട്ടകപ്പാൽ, ഒട്ടക മൂത്രം എന്നിവ കുടിക്കരുതെന്നും വേണ്ടത്ര പാകം ചെയ്യാത്ത ഒട്ടക ഇറച്ചി കഴിക്കരുതെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.
  13. നിലവിൽ, ക്യാമെൽ ഫ്‌ളുവിന് വാക്‌സിനുകളും ചികിത്സയും ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *