ഇടത് മുന്നണിയില്‍ നിന്നും എന്‍സിപിയിലെ മാണി സി കാപ്പനും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും പുറത്ത് പോവുന്നതിനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് പാല സീറ്റ് വിട്ട് കൊടുക്കേണ്ടി വരുമെന്ന സാഹചര്യം നിലനില്‍ക്കെ അത് മുന്നില്‍ കണ്ടാണ് പുതിയ നീക്കങ്ങള്‍ എന്നാണ് വിവരങ്ങള്‍. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ശശിന്ദ്രന് പക്ഷത്ത് നിന്നും അനുകൂല നിലപാടുകളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. ദേശീയ നേതൃത്വത്തെ കൊണ്ട് മുന്നണി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുപ്പിക്കുന്നതിനുള്ള സമ്മര്‍ദങ്ങള്‍ കാപ്പന് വിഭാഗത്തില്‍ നിന്നും ശക്തമായി തുടരുകയാണ്. എന്നാല്‍ മുന്നണി മാറ്റം സംബന്ധിച്ച റിപോര്‍ട്ടുകള്‍ പാര്‍ട്ടി സംസഥാന അധ്യക്ഷന്‍ ടി പി പീതാംബരന് നിഷേധിച്ചു. ഇത്തരം ഒരു ആലോചണ പോലും ഉണ്ടായിട്ടില്ലെന്നും പാര്‍ട്ടി ഔദ്യോഗിമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
മുന്നണി മാറ്റം സംബന്ധിച്ച ഏകാഭിപ്രായം പാര്‍ട്ടിയില്‍ വരും ദിവസങ്ങളില്‍ രൂപപ്പെട്ടില്ലെങ്കില്‍ മാണി സി കാപ്പനും അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരും വലതുപക്ഷത്തേക്ക് പോവുകയും പാല സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. നിയമസഭാ സമ്മേളനത്തിന് ശേഷമാകും ഇത് സംബന്ധിച്ച കൂടുതല്‍ നീക്കങ്ങളെന്നുമുള്ള സൂചനകളും പുറത്ത് വരുന്നു. മാണി സി കാപ്പന് യുഡിഎഫ് പക്ഷത്തേക്ക് വരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസ്ഫ് പരസ്യമായി പറഞ്ഞിരുന്നു.
പാലാ സീറ്റിനോട് എ കെ ശശീന്ദ്രന് വിഭാഗത്തിന് വൈകാരികമായ സ്നേഹമൊന്നുമില്ല. അത്തരത്തില്‍ മുന്നണിമാറ്റം വേണ്ടി വന്നാല്‍ അത് പാര്‍ട്ടിയില്‍ ശക്തമായ ഭിന്നിപ്പിന് കാരണമായേക്കാം. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസ്സുമായി ചര്‍ച്ച ചെയ്ത് മുന്നണിയില്‍ത്തന്നെ നില്‍ക്കാനാണ് ശശീന്ദ്രന് വിഭാഗത്തിന്റെ ആലോചന. അതേസമയം മുന്നണി മാറാതെ തന്നെ സമാന്തര നീക്കങ്ങളും കാപ്പന് പക്ഷം ആലോചിക്കുന്നുണ്ട്.
